വൈവാഹിക ജോതിഷം
വിവാഹം എന്ന പദത്തിന് വിശിഷ്ടമായ വഹനം എന്നാണ് അർഥം പറഞ്ഞിരിക്കുന്നത് .ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തതും ജീവിതാവസാനം വരെ കൂടെ കൊണ്ടുപോകാൻ ബാധ്യത ഉള്ളതുമായ ബന്ധമാണ് വിവാഹത്തിലൂടെ ഉണ്ടാകുന്നത് .ഉണ്ടാകേണ്ടതും അതു തന്നെയാണ് .
വിവാഹം കുടുംബത്തെ രൂപപ്പെടുത്തുന്നു.കാല ദേശങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും നിത്യ ജീവിത സാഹചര്യത്തിന്റെയും കാര്യത്തിൽ ഭിന്നതയുള്ള രണ്ടു പരിസരങ്ങളിൽ നിന്നാണ് സ്ത്രീയും പുരുഷനും പൊതുവായ ചില പൊരുത്തങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹിതരാകുന്നത്.അതിനു ഭൗതിക വിഷയങ്ങൾ മാത്രം പരിഗണിച്ചാൽ പോരാ .സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളെ മുൻ നിർത്തിയുള്ള പൊരുത്ത പരിശോധനയും കൂടി അനിവാര്യമാണ്. പൊരുത്തം എന്ന വാക്കിനു സാമാന്യാർത്ഥം ചേർച്ച എന്നാണ് .തുല്യമായതു തമ്മിലെ യോചിക്കുകയുള്ളൂ.അങ്ങനെ യോചിച്ചു കഴിഞ്ഞാൽ പിന്നെ മത്സരമില്ല.മത്സരിക്കുക എന്നതിന് പൊരുതുക എന്നാണ് പറയുക.പൊരുതുക എന്നതിൽ നിന്ന് പോരുത്തത്തിലേക്കുള്ള ആശയ പകർച്ച ശ്രദ്ധിക്കുക.
ജ്യോതിഷത്തിന്റെ പ്രയോചക വിഷയങ്ങളിൽ സുപ്രധാനമായ ഒന്നാണ് ദാമ്പത്യ ഘടനാ നിർണയം .
പൊരുത്തങ്ങൾ
പൊരുത്തങ്ങൾ ഇരുപത്തി മൂന്നെണ്ണം ഉണ്ടെന്ന് പ്രശ്ന മാർഗത്തിൽ പറഞ്ഞിരിക്കുന്നു.ഇരുപത്തിമൂന്നിൽ പത്തെണ്ണം ആണ് പ്രധാനമായും സർവ സാധാരണമെന്ന നിലയിൽ പരിശോധിക്കുന്നത്.