. . . ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ നവഗ്രഹേഭ്യോ നമഃ . . .

ഓം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമം
അസ്മ ദാ ചാര്യാ പര്യന്തം
വന്ദേ ഗുരു പരമ്പര .

ജ്യോതിഷം സാമാന്യവിവരണം

പ്രപഞ്ചം സുഖദുഃഖസമ്മിശ്രമാണ്. ജീവിതദശ മുഴുവന്‍ സുഖമോ, ദുഃഖമോ മാത്രം അനുഭവിക്കുന്നവരുണ്ടോ? ഒരിക്കലുമില്ല. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള സുഖദുഃഖങ്ങള്‍ അവന്റെ ജനനസമയത്തെ ഗ്രഹനിലയെ ആശ്രയിച്ചിരിക്കും എന്നാണ് ആചാര്യന്മാരുടെ സിദ്ധാന്തം. നഭസ്സില്‍ അതിവേഗത്തില്‍ കറങ്ങികൊണ്ടിരിക്കുന്ന ജ്യോതിശ്ചക്രത്തില്‍ സ്ഥിതിചെയ്യുന്ന ആദിത്യാദി നവഗ്രഹങ്ങളുടെ ആത്മീയശക്തി അനുസരിച്ചായിരിക്കും ആയുര്‍ബലവും മറ്റു ഭാഗ്യാദികളും.

ലോകത്തില്‍ കാണുന്ന സ്ഥിതിഭേദങ്ങള്‍ക്കും കാലവ്യതിയാനങ്ങള്‍ക്കും നിദാനവും അതുതന്നെയാണ്. ഏതു പ്രവൃത്തിയും ശുഭമുഹൂര്‍ത്തത്തില്‍ വെച്ചിട്ടുള്ളതിന്റെ തത്വം അതുതന്നെ. നവഗ്രഹങ്ങളുടെ സ്ഥിതിഭേദങ്ങള്‍ കണ്ടുപിടിച്ച് ശുഭാശുഭങ്ങളേയും മറ്റും നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ (സിദ്ധാന്തങ്ങളെ) പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ജ്യോതിശാസ്ത്രം. അതിഗഹനമായ ജ്യോതിശാസ്ത്രപ്രമേയങ്ങളെ സുഗ്രഹമാക്കുന്നതിന് പണ്ഡിതന്മാര്‍ - ഭാരതീയരും വിശിഷ്യ കേരളീയരും - അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ശ്രീ പണക്കാട് നമ്പൂതിരി

ശ്രീ എടക്കാട് നാരായണൻ ജ്യോതിഷ മഹോപാദ്ധ്യായ ജ്യോതി ശാസ്‌ത്ര വാചസ്പതി വാചസ്പതി ദൈവജ്ഞ ശിരോമണി

ശ്രീ എടക്കാട് കുക്കിണിയാൾ